Culture

 ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു, വരുമാന വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

By chandrika

September 08, 2018

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്പോര്‍ട്്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ തീരുമാനിച്ചത്.

സ്പോര്‍ട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാര്‍ഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മത്സര വരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും