ഒക്ടോബര്‍ 15 മുതല്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ രാജ്യത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിയിരുന്നത്. നവംബര്‍ 15മുതല്‍ സാധാരണ വിമാനങ്ങളിലെത്തുന്നവര്‍ക്കും പ്രവേശനം നല്‍കും.