Connect with us

More

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

Published

on

മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം.

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന്  ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ചിരവൈരികളായ പാകിസ്താനെ കീഴടക്കി നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീം ഒന്നാന്തരമൊരു ദീപാവലി സമ്മാനമാണ് രാജ്യത്തിന് നല്‍കിയത്.

രൂപീന്ദര്‍ പാല്‍ സിങ്, അഫാന്‍ യൂസുഫ്, നിക്കി തിമ്മയ്യ എന്നിവരുടെ ഗോളുകളാണ് അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്.

മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ.
ഫൈനല്‍ മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണര്‍ രൂപീന്ദര്‍പാല്‍ കിടിലന്‍ ഗോളാക്കി മാറ്റുകയായിരുന്നു.

തുടര്‍ന്ന് 2-ാം മിനുറ്റില്‍ സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് സ്വീകരിച്ച്് അഫന്‍ യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്‍ക്കിളിനുള്ളില്‍ നിന്നും രമണ്‍ദീപ് പിടിച്ചെടുത്ത ബോള്‍ ഏറ്റിവാങ്ങിയ യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫല്‍ക്റ്റ് ചെയ്തു വിടുകയായിരുന്നു.

എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ മുഹമ്മദ് അലീം ബിലാലിലൂടെ പാകിസ്താന്‍ ഗോള്‍ മടക്കി. അക്രമം തുടര്‍ന്ന പാക്കിസ്താന്‍് 38-ാം മിനിറ്റില്‍ അലി ഷാനിലൂടെ ഇന്ത്യയെ ഞെട്ടിച്ച സ്‌കോര്‍ തുല്ല്യമാക്കി. ടൂര്‍ണമെന്റില്‍ അലി ഷായുടെ രണ്ടാം ഗോളായിരുന്നു അത്.

എന്നാല്‍, അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റില്‍ വിലപ്പെട്ട ഗോളുമായി എത്തിയ നിഖിന്‍ തിമ്മയ്യ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി ഗോളിയെ ഒന്നാന്തരമായി കളിപ്പിച്ചാണ് ബോള്‍ വലയിലേക്ക് കയറ്റിയത്.

ജസ്ജിത് നല്‍കിയ പാസ് പിടിച്ചെടുത്ത രമണ്‍ദീപാണ് നിഖിന്‍ തിമ്മയ്യക്ക് പന്ത് നല്‍കിയത്. കളിയുടെ അന്ത്യ നിമിഷത്തിലായിരുന്നു രാജ്യത്തെ മുന്നിലാക്കിയ ഈ ഗോള്‍. അതേസമയം അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു.

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

india

അസമില്‍ ബീഫ് നിരോധിച്ചു

ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ബീഫ് വിളമ്പരുതെന്ന് നിര്‍ദേശം

Published

on

സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുന്നുമുണ്ട്. ബീഫ് നിരോധിക്കാനുള്ള തീരുമാനത്തെ അസം കോണ്‍ഗ്രസ് ഒന്നുകില്‍ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്. സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സാംഗുരിയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, ജൈന, സിഖ് പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്ത് പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയും ഉടനുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

Trending