News

ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം

By webdesk18

November 08, 2025

ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം. ഇന്ന് നടന്ന പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് 2-1 ന് ഇന്ത്യ പരമ്പരയില്‍ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു ഓവറില്‍ 52 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം മഴ മൂലം നിര്‍ത്തി വെച്ചത്. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മഴക്ക് ശമനം ഉണ്ടാകാത്തതിനാലാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. 13 പന്തുകളില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം നേടി 23 റണ്‍സുമായി അഭിഷേക് ശര്‍മയും 16 പന്തില്‍ 29 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍ ഉണ്ടായിരുന്നത്.

കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി പരമ്പരയില്‍ ലീഡ് നേടി. പക്ഷെ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. അവസാന മത്സരവും ഉപേക്ഷിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.