FOREIGN

ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസ്സഡര്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു

By webdesk13

June 16, 2023

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസ്സഡര്‍ പിയൂഷ് ശ്രീവാസ്തവ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു.

ബഹ്‌റൈനിലെ 15-ാമത് ഇന്ത്യന്‍ അംബാസ്സഡറായി 2020 ജൂലൈ 28നാണ് പിയൂഷ് ശ്രീവാസ്തവ ചുമതലയേറ്റത്. മുന്‍അംബാസ്സഡര്‍മാരായ ഡോ.മോഹന്‍കുമാര്‍, അലോക് കുമാര്‍ സിന്‍ഹ എന്നിവര്‍ 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അഞ്ചുവര്‍ഷം വീതം ബഹ്‌റൈനില്‍ അംബാസ്സഡര്‍മാരായി സേവനമനുഷ്ടിച്ചിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങുന്ന അംബാസ്സഡര്‍ ഇന്നലെ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍ അംബാസ്സഡര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.