ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പരിക്ക് . മത്സരത്തിന് മുന്‍പായുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. വലതു കയ്യിലെ തള്ളവിരലിനാണ് പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.
നെറ്റ്‌സില്‍ വെച്ചാണോ അതോ ഫീല്‍ഡിങ് പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയുമായുള്ള ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിനാണ്. പരിക്ക് മാറാനുള്ള ആവശ്യത്തിന് സമയവും കോഹ്‌ലിക്ക് മുന്നിലുണ്ട്.
ഇന്ത്യയുടെ ടീം മാനേജ്‌മെന്റ് ഇത് വരെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.