Culture

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലാണ്- അഭിജിത് ബാനര്‍ജി

By Test User

October 15, 2019

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. സമീപഭാവിയില്‍ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്. 20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഒരു പ്രശ്‌നമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരെ മോശമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.