Connect with us

News

കേബിള്‍ കാര്‍ അപകടം; തുര്‍ക്കിയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിക്ക്

Published

on

അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും പരിശീലകന്‍ വിശ്രമം അനുവദിച്ചിരുന്നു. അവധി ദിവസം പാര്‍ക്കില്‍ ചെലവഴിക്കുമ്പോഴാണ് സംഭവം.

താമസിക്കുന്ന ഹോട്ടലിനോട് അനുബന്ധിച്ചുള്ള പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്. കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ പകുതിവച്ച് നിന്നുപോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും താഴേക്ക് ചാടി. ഇതുതന്നെയാണ് അപകടത്തിന് കാരണം.

മനീഷിന്റെ കാലിന് പൊട്ടലുണ്ട്. ധനുവിന് കാല്‍ മുട്ടിനാണ് പരിക്ക്. കഴിഞ്ഞ ദിവസം ഒമാനെതിരെ കളിച്ച മത്സരത്തില്‍ ഗോള്‍ നേടിയ താരമാണ് രോഹിത് ധനു. പരിക്ക് സാരമുള്ളതല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഇന്ത്യയിലേക്ക് തിരിക്കും.

india

ഹജ്ജ് അപേക്ഷ വൈകരുത്; മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

Published

on

ഹജ്ജ് അപേക്ഷ വൈകുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി എം.പി എന്നിവരാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയം ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ഹജ്ജിനുള്ള അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. ഇതെല്ലാം വൈകുന്നത് തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും വലിയ പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍ എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

Continue Reading

india

 പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം കഠിന തടവും പിഴയും

കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്.

Published

on

മലപ്പുറം പെരിന്തൽമണ്ണയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 64 വർഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്.

പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുന്‍ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയാണ് 2019 മുതല്‍ 2021 വരെ പീഡനത്തിനിരയായത്.
2019ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നല്‍കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാല്‍, സ്ഥിരം മദ്യപാനിയായ ഇയാള്‍ അടുത്തിടെ സ്വയം ഡീഅഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സക്ക് പോയിരുന്നെന്നും പുനര്‍വിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്.

Continue Reading

india

ന്യൂനപക്ഷങ്ങളെ കുറിച്ച്‌ കേവല പരാമര്‍ശം പോലുമില്ലാത്ത ബജറ്റ്: ഇ.ടി മുഹമ്മദ് ബഷീര്‍

ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു

Published

on

ന്യൂനപക്ഷങ്ങളെ കുറിച്ച്‌ കേവല പരാമര്‍ശം പോലുമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending