GULF

ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഈദ് ആഘോഷം ഒന്നാം പെരുന്നാളിന്

By webdesk14

April 08, 2024

അബുദാബി: ഒന്നാം പെരുന്നാളിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ”ഈദിൻ ഇശൽ വിരുന്നു” സംഘടിപ്പിക്കും.

പ്രശസ്ത ഗായകൻ എടപ്പാൾ ബാപ്പു അണിയിച്ചൊരുക്കുന്ന പരിപാടിയിൽ നിരവധി ഗായകരും പങ്കെടുക്കും. ഒന്നാം പെരുന്നാളിന് വൈകുന്നേരം 7 മണി മുതൽ 12 മണി വരെ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ ആണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്.

ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി ഉദ്‌ഘാടനം നിർവഹിക്കും.ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷനാകും. യു എ ഇ കെഎംസിസി നാഷണൽ ആക്ടിങ് പ്രസിഡണ്ട് യു അബ്ദുള്ള ഫാറൂഖി ഈദ് സന്ദേശം നൽകും. സെന്റർ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അബുദാബി കെ എം സിസി ,സുന്നി സെന്റർ നേതാക്കൾ, വ്യവസായ പ്രമുഖർ മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ സന്നിഹിതരാകും.

ഈദ് ആഘോഷങ്ങൾക്കായി കുടുംബങ്ങളെയും പൊതു ജനത്തെയും സ്വീകരിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു.