ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ അഫ്ഗാന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്‌ലിയും കേദാര്‍ ജാദവും അര്‍ധസെഞ്ച്വറി നേടി.


അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ നയിബും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുജീബൂര്‍ റഹ്മാന്‍, അഫ്താബ് ആലം, റാഷിദ് ഖാന്‍, റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഫ്ഗാന്‍ സ്പിന്‍ ബൗളര്‍മാരുടെ മുന്നില്‍ ഇന്ത്യന്‍ ബാസ്റ്റ്മാന്‍മാര്‍ തകര്‍ന്നടിയുന്ന ദൃശ്യങ്ങള്‍ക്കായിരുന്നു സൗത്ത്ഹാംട്ടണ്‍ സാക്ഷ്യം വഹിച്ചത്.