gulf

ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

By webdesk13

April 02, 2024

അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഐ.എം.എ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അബൂദബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ ആന്‍ഡ് സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നുഎസ്.എഫ്.സി. ഗ്രൂപ്പ് വൈസ് പ്രഡിസന്റ് (ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഓപറേഷന്‍സ്) സംബന്ധിച്ചു. അനീസ് ഷഹലിനെയും ഒമര്‍ അലിയെയും ചടങ്ങില്‍ ആദരിച്ചു.

പ്രസിഡന്റ് എന്‍.എം.അബൂബക്കര്‍ (മലയാള മനോരമ) ജനറല്‍ സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡന്റ് പി.എം.അബ്ദുല്‍റഹ്‌മാന്‍ (ഇപത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി.ഇടിക്കുള (ദീപിക), ഭരണസമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക) സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.