crime

ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങളുടെ രാപകല്‍ സമരം

By webdesk14

April 25, 2023

ലൈംഗിക പരാതികളില്‍ ഗുസ്തി ഫെഡറേഷ്# അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടിയാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ തുടരുന്ന സമരം ഗുസ്തി താരങ്ങള്‍ ശക്തമാക്കിയത്.

ലോകകായിക വേദികളില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയിട്ടുള്ള താരങ്ങളാണ് ലൈംഗികാരോപണമടക്കമുള്ള വിഷയങ്ങളില്‍ റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സമരം പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും നീതി ലഭിക്കാതെ ഇനി പിന്നോട്ടില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.