india

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

By webdesk15

October 23, 2023

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് ബിഷൻ സിംഗ് ബേദി.1967 മുതൽ 1979 വരെ ക്രിക്കറ്റിൽ സജീവമായിരുന്ന ബിഷൻ സിംഗ് ഇന്ത്യയിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയുടെ പങ്കും നിർണായകമായിരുന്നു.