india

കാനഡയിലുള്ള ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്യണം; യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം

By webdesk11

September 20, 2023

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടത്തെ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മുന്നറിയിപ്പ്.

കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ കമ്മീഷണിലോ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.