Health

എച്ച്3എന്‍2 പനി: ഇന്ത്യയില്‍ രണ്ടു മരണം

By webdesk14

March 10, 2023

ഇന്ത്യയില്‍ എച്ച്3എന്‍2 വൈറസ് ബാധമൂലം രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരണം. കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകയില്‍ ഹിര ഗൗഡ (82) യാണ് മാര്‍ച്ച് 1ന് എച്ച്3എന്‍2 പനി ബാധിച്ച് മരിച്ചത്.

മരണകാരണം എച്ച്3എന്‍2 വൈറസ് തന്നെയാണ് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷമാണ് ഹരിയാനയില്‍ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 90ലധികം പേര്‍ക്ക് എച്ച്3എന്‍2 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.