FOREIGN

ആലപ്പുഴ ജില്ല ഒഐസിസി സംഘടിപ്പിച്ച ഇന്ത്യയുടെ ഉയിർപ്പ് 2024 ശ്രദ്ധേയമായി

By webdesk13

January 22, 2024

റിയാദ് : ആലപ്പുഴ ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയുടെ ഉയിർപ്പ് 2024 ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി.ശനിയാഴ്ച വൈകിട്ട് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുൻ ആലപ്പുഴ ഡി സി സി പ്രെസിഡണ്ട്മായ അഡ്വ എം ലിജു മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു.ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ള യോഗം ഉത്‌ഘാടനം ചെയ്തു.സെൻട്രൽ കമ്മീറ്റി പ്രേസിടെന്റ് അബ്ദുല്ല വല്ലാഞ്ചിറ,സെൻട്രൽ, നാഷണൽ,ഗ്ലോബൽ നേതാക്കളായ സലിം കളക്കര,ഫൈസൽ ,സുഗതൻ നൂറനാട്,ഷഫീക് പൂരക്കുന്ന്,മജീദ് ചിങ്ങോലി,ഷാജി സോണ,സൈഫ് കായംകുളംറഹ്മാൻ മുനപ്പാത്ത് ഷാജഹാൻ കല്ലമ്പലം ,ജില്ലാ ഭാരവാഹികളായ അബ്ദുൽ വാഹിദ്,ഹാഷിം ചീയവെളി എന്നിവർ ആശമ്സകൾ അർപ്പിച്ചു.

ജോമോൻ ഓണമ്പള്ളിൽ,സന്തോഷ്‌ വിളയിൽ ,അനീഷ് ഖാൻ ,ഷിബു ഉസ്മാൻ,അനീസ് കാർത്തികപ്പള്ളി,ആഘോഷ്, റഫീഖ് വെട്ടിയർ,ജലീൽ ആലപ്പുഴ,പി കെ അറാഫത്ത്,ഷൈജു നമ്പലശേരിൽ,സുരേഷ് മങ്കാകുഴി,ജയമോൻ,വർഗീസ് ബേബി,മുജീബ് കായംകുളം, ജയിംസ് മാങ്കംകുഴി, സണ്ണി അലക്സ്‌,സുരേഷ് പീറ്റർ,ഇസ്ഹാഖ് ലൗഷർ എന്നിവർ നേതൃത്വം കൊടുത്തു.

ജില്ല ജനറൽ സെക്ട്രറി ഷെബീർ വരിക്കപ്പള്ളി സ്വാഗതവും ട്രഷറർ ബിജു വെണ്മണി നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള വിദ്യാഭ്യാസ സഹായ പദ്ധതി എം ലിജു ഉത്‌ഘാടനം ചെയ്തു. ഒ ഐ സി സി യിലേക്ക് കടന്നു വന്ന സി പി എം അനുഭാവിയായ കായംകുളം സ്വദേശി സുധിർ അബ്ദുൽ മജീദിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.