News

ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന

By webdesk18

June 18, 2025

യുഎസ് ഇറാനെതിരെ നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന. ഇസ്രാഈലിലെ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യം വ്യക്തമാക്കി.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം. അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണ്. ഇറാന്‍ നിരുപാധികം കീഴടങ്ങണം- ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.