News

ഇന്തോനേഷ്യന്‍ വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെ കാണാതായി

By web desk 1

January 09, 2021

ജക്കാര്‍ത്ത : ഇന്തൊനീഷ്യയില്‍നിന്നുള്ള ശ്രീവിജയ എയറിന്റെ ബോയിങ് വിമാനം കാണാതായി. അന്‍പതിലേറെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണ് വിമാനം കാണാതായത്.

വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിങ് 737-500 കാണാതായതെന്ന് ഫ്ലൈറ്റ്റഡാര്‍24 ട്വിറ്ററില്‍ അറിയിച്ചു.

ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.