ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് ഓഫീസര്‍ വേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ റിലീസിനൊരുങ്ങുന്നു. റെമോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ റെമോഷ് എം.എസ്.യും മലബാര്‍ ടാക്കീസിന്റെ ഹാരിസ് അമ്പഴത്തിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജിതിന്‍ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഇന്ദ്രജിത്തിനൊപ്പം അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ, അവന്തിക മോഹന്‍, ആഷിക അശോകന്‍, ശ്രീജിത്ത് രവി, സജല്‍ സുദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിതിന്‍ ടി. സുരേഷിന്റെ ആദ്യ ചിത്രമായ ‘ധീരം’ ഛായാഗ്രഹണം നിര്‍വഹിച്ചത് സൗഗന്ദ് എസ്.യൂ. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നിവയുടെ എഡിറ്റിംഗിലൂടെ പ്രശസ്തനായ നാഗുരന്‍ രാമചന്ദ്രന്‍ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്.
‘അഞ്ചകൊള്ളകൊക്കാന്‍’, ‘പല്ലോട്ടി 90സ് കിഡ്‌സ്’ എന്നിവയ്ക്ക് ശേഷം മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന മറ്റൊരു ചിത്രവുമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദുരൂഹതയും ആകാംഷയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേരാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഡ്രീംബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. ജി.സി.സി. മേഖലയില്‍ വിതരണം ഫാഴ്‌സ് ഫിലിംസ് കൈകാര്യം ചെയ്യും.