ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍.പി.ജി വില വര്‍ധനവ് വെറും തുടക്കം മാത്രമാണെന്നും പെട്രോള്‍, ഡീസല്‍ വിലകളും ഉടന്‍ കുതിച്ചുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചത് ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കും. ഇത് പാചകവാതകത്തില്‍ ഒതുങ്ങില്ലെന്നും സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ക്കുന്ന രീതിയില്‍ ഇന്ധനവില വൈകാതെ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.