Video Stories

മുടിവെട്ടിയ കൂലി ചോദിച്ചതിന് ഇരുമ്പ് പൈപ്പ് കൊണ്ട് ബാര്‍ബര്‍ഷോപ്പ് ജീവനക്കാരന്റെ തലയ്ക്കടിച്ചു മുറിവേല്‍പ്പിച്ചു

By webdesk13

April 12, 2023

മുടിവെട്ടിയ കൂലി ചോദിച്ചതിന് ഇരുമ്പ് പൈപ്പ് കൊണ്ട് ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയെ കുന്ദംകുളം പൊലീസ് അറസ്റ്റു ചെയ്തു. പഴഞ്ഞി അയിനൂര്‍ കുളങ്ങര വീട്ടില്‍ പ്രകാശാണ്(50) പിടിയിലായത്.

പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പില്‍ വീട്ടില്‍ സതീശനെയാണ് ഞായാറാഴ്ച രാത്രി മുടിവെട്ടിയ കൂലി ചോദിച്ചതിന് പരിക്കേല്‍പ്പിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീശനെ ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എ.എസ്.ഐ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമിയെ അറസ്റ്റ് ചെയ്തത്.