Film

വിങ്ങിപ്പൊട്ടി മമ്മൂട്ടി; കൊച്ചിയില്‍ ആയിരങ്ങളുടെ യാത്രമൊഴി

By webdesk14

March 27, 2023

അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ കാണാന്‍ സിനിമാ മേഖലയിലെയും രാഷ്ട്രീയത്തിലെയും നിരവധി പേരാണ് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മമ്മുട്ടി ഉള്‍പ്പെടെയുള്ള നടമ്മാര്‍ കഴിഞ്ഞ ദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപ്ത്രിയിലെത്തിയിരുന്നു.

വിങ്ങിപ്പൊട്ടിയാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. പതിനൊന്നു മണിക്ക് കൊച്ചിയില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിരക്കുമൂലം ഉച്ചവരെ കൊച്ചിയില്‍ പൊതുദര്ഡശനം തുടരും.