Culture

ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

By chandrika

December 17, 2017

 

മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് രാജിവെക്കുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കുന്നത്.

എംപിയായതോടെ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തല്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ കോലാഹളം സൃഷ്ടിച്ചിരുന്നു. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

അതേസമയം, ഇന്നസെന്റ് ഒഴിയുന്ന മുറക്ക് പകരക്കാരനെ കണ്ടെത്തുകയാകും അമ്മ ഭാരവാഹികളുടെ മുന്നിലുള്ള വെല്ലുവിളി. ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘനടയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ഇടവേള ബാബു തന്നെ പ്രസിഡന്റ് ആക്കണമെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള വികാരം.