india

നാസിക്കില്‍ ഇന്നോവ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ ദാരുണമായി മരിച്ചു

By webdesk18

December 08, 2025

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ 600 അടി ആഴത്തിലുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ച ദാരുണാപകടം നടന്നു. കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.

നാസിക് സ്വദേശികള്‍ സഞ്ചരിച്ച എം.എച്ച് 15 ബി.എന്‍ 555 നമ്പര്‍ ഇന്നോവ വാഹനം സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലമുകളില്‍ നിന്ന് വാഹനം റോഡില്‍നിന്ന് തെന്നിമാറി 600 അടി താഴ്ചയിലേക്ക് വീണതാണ് അപകടമെന്ന് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല.

മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70). ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അപകടം അത്യന്തം ദാരുണമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.