gulf
നൂതന പദ്ധതികള്‍; വിപുലമായ സംവിധാനങ്ങളുമായി വിശുദ്ധ കര്‍മ്മത്തിന് ഇരുഹറം കാര്യാലയം
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു.

അഷ്റഫ് വേങ്ങാട്ട്
റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ സാന്നിധ്യത്തിലാണ് ഹജ്ജ് ചരിത്രത്തിലെ വിപുലമായ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2030 വിഷന്‍ അനുസരിച്ചുള്ള പദ്ധതി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതാണ് പദ്ധതികള്‍. തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കഴിഞ്ഞ ഹജ്ജ് സീസണുകളില്‍ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അതീവ ശ്രദ്ധയുടെയും ഇടപെടലിന്റെയും ഫലമാണ് മക്കയിലും മദീനയിലുമായി ഇരുഹറമുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള വിപുലമായ പദ്ധതികളുമെന്ന് ഡോ. സുദൈസ് വ്യക്തമാക്കി. സഊദി ഭരണകൂടത്തിലെ എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവൃത്തികളാണ് വിജയത്തിന് നിദാനം.
കോവിഡ് ഭീഷണി വിട്ടകന്ന ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മമാണ് ഇത്തവണ നടക്കുക. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാനുഷികവും സന്നദ്ധ സേവനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് ഈ പദ്ധതികളില്‍ നല്‍കിയിട്ടുള്ളത്. ഇരുഹറമുകളുടെയും പുറത്തെ മുറ്റങ്ങള്‍, നിസ്‌കാര സ്ഥലങ്ങള്‍, മത്വാഫ്, സഊദി മസ്അ, റൗദ ശരീഫ്, ഹറം ലൈബ്രറി, കിസ്വ കേന്ദ്രം, റുവാഖ് ഹറം കാര്യാലയത്തിന് കീഴിലെ സ്ഥിരവും താല്കാലികവുമായ പ്രദര്‍ശനങ്ങള്‍, ഓഫീസുകള്‍ തുടങ്ങി തീര്ഥാടകരെത്തുന്ന എല്ലാ ഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഭൂമിയിലും ഇരു ഹറമുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ പദ്ധതിയിലുണ്ട്. ഹറമിനകത്തും പുറത്തും മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. 185 ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ഇലക്ട്രോണിക് ആപ്ലികേഷനുകള്‍ ഉപയോഗിക്കാനും പ്രോഗ്രാമുകള്‍ ഡിജിറ്റലൈസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
ഇരുഹറമുകളിലുമായി പതിനാലായിരം പേരെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എണ്ണം പേരാണ് ഇക്കൊല്ലം നാല് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാവുക. പ്രായമായവരെയും ഭിന്ന ശേഷിക്കാരെയും സേവിക്കാന്‍ പ്രത്യേക പദ്ധതികളുണ്ട്. പത്ത് സന്നദ്ധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം അവസരങ്ങളുണ്ടാകും. വിശുദ്ധ ഹറമില്‍ ഒമ്പതിനായിരം ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. ഇവ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ആപ്പില്‍ കയറി നേരത്തെ ബുക്കിംഗ് ചെയ്യാം. ഹറമുകളില്‍ മൂന്ന് ലക്ഷം ഖുര്‍ആന്‍ കോപ്പികളുണ്ടാകും. പ്രഗത്ഭരായ പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ഇവ മനാറ അല്‍ ഹറമൈന്‍ വഴി മുഴുസമയം പ്രക്ഷേപണം ചെയ്യും. അമ്പത്തിയൊന്ന് ഭാഷകളില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും. ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചോളം ഇലട്രോണിക് സേവനങ്ങളും പുണ്യ നഗരികളുണ്ടാകും. നാല്‍പത് ദശ ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ തീത്ഥാടകരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ടാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി വ്യക്തമാക്കി.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍