സോഷ്യല്‍ മീഡിയ ഭീമനായ ഇന്‍സ്റ്റഗ്രാം ഇന്ന് ആഗോളവ്യാപകമായി പണിമുടക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ തകരാറുകള്‍ പരിഹരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ച നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഇത് സംബന്ധിച്ചു പോസ്റ്റ് ചെയ്തു. സേവനങ്ങള്‍ അല്പനേരത്തേക്ക് തടസ്സപ്പെട്ടത് ഇന്‍സ്റ്റഗ്രാം തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്.
Instagram is back! Sorry for the trouble – we had a brief outage earlier and resolved the issue that caused it. #instagramdown
— Instagram Comms (@InstagramComms) May 22, 2023
ചെറിയ തടസ്സം നേരിട്ടതായും അത് പരിഹരിച്ചതായും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.