Connect with us

kerala

ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു

Published

on

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗര്‍ബല്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികള്‍ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.

kerala

പെരിന്തൽമണ്ണയിൽ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

Published

on

ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42),ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40),പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരേയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്.പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.

നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് എത്തിച്ച് ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്‍റുമാര്‍ മുഖേന ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

 

Continue Reading

kerala

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ റവന്യൂ വകുപ്പിൽ ടോൾ ഫ്രീ നമ്പർ ഇന്ന് നിലവിൽ വരും

1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം.

Published

on

പൊതുജനങ്ങൾക്ക് റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ ഇന്ന് നിലവിൽ വരും. 1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം.

ടോൾ ഫ്രീ നമ്പറിൽ വിളി ക്കുമ്പോൾ വോയ്സ് ഇന്ററാക്ടീവ് നിർദ്ദേശ പ്രകാരം ആദ്യം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതും ഒന്ന് (1) ഡയൽ ചെയ്താൽ സംശയ നിവാരണത്തിനും രണ്ട് ( 2 ) ഡയൽ ചെയ്താൽ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്റർ ചെയ്യാനാകും. അഴിമതി സംബന്ധിച്ച പരാതികൾ പ്രത്യേക മായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികൾ അറിയി ക്കുന്നതിന് പ്രത്യേക മായ ഓൺലൈൻ പോർട്ടലും ഉടനെ നിലവിൽ വരും. നിലവിലുള്ള റവന്യു ടോൾ ഫ്രീ സംവിധാനം പരിഷ്കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികൾ കൂടി അറിയിക്കുന്നതിന്
സൗകര്യം ഏർപ്പെടുത്തിട്ടുള്ളത്.

Continue Reading

kerala

മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത്

Published

on

മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

Continue Reading

Trending