kerala

അതിതീവ്ര കോവിഡ് കേരളത്തിലും; ആകെ ആറ് കേസുകള്‍, കോഴിക്കോട് രണ്ട്

By web desk 1

January 04, 2021

കോഴിക്കോട്: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കേരളത്തിലും. കേരളത്തില്‍ ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗികള്‍. തീവ്രവ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോടും ആലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്തും കണ്ണൂരും ഓരോ കേസുകള്‍ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പുതിയ വൈറസും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി അറിയിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.