തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പിഐ യില്‍ വാക് പോര് മുറുകുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. ഇസ്മയിലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രതക്കുറവുമൂലമെന്നും അദ്ദേഹം പറഞ്ഞു.