പാലക്കാട്: അന്തര്‍ ദേശീയ പവര്‍ ലിഫ്റ്റിങ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും പുതുപ്പരിയാരം തെക്കെ പറമ്പ് നല്ല പുരം വിട്ടില്‍ സനല്‍ കുമാര്‍- പ്രിയദമ്പതികളുടെ മകളുമായ അക്ഷയ (19) യെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട്്് അഞ്ചരമണിയോടെ വീട്ടിലെത്തിയ സഹോദരനാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. രക്ഷിതാക്കള്‍ സനല്‍കുമാറിന്റെ പിതാവിനെ ആസ്്്പത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. റെയില്‍വെ സ്‌കൂളില്‍ പ്ലസ്ടു പഠന കാലത്ത് കേരളത്തെ പ്രതിനിനിധീകരിച്ച് ഹോങ്കോങില്‍ പങ്കെടുത്ത ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ജീവിത നൈരാശ്യമാവാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പഠനത്തിലും കായിക മേഖലയിലും തിളങ്ങുന്ന അക്ഷയയുടെ അകാലമരണത്തിന്റെ നടുക്കത്തിലാണ് ജന്മഗ്രാമം. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാസ്്്പത്രിയിലെത്തിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.