kerala

കോടികളുടെ നിക്ഷേപതട്ടിപ്പ്; കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ കീഴടങ്ങി

By webdesk13

January 09, 2023

കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ആദികടലയായി വട്ടംകുളത്തെ സി.വി. ജീനയാണ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങിയത്. കമ്പനിയില്‍ പണം നിക്ഷപിച്ചവര്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജര്‍ പ്രതിയായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നിരവധി പേരാണ് കമ്പനിയില്‍ പണം നിക്ഷേപച്ചത്. പലിശക്ക് പുറമെ മുതലും കിട്ടായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി വന്നത്. 140 പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്ത് വന്നത്. നൂറുകണക്കിന് പേരുടെ നിക്ഷേപമുള്ള കമ്പനിക്ക് 35 കോടിയുടെ ബാധ്യതയുണ്ട്.