ഐപിഎല്ലില്‍ രാജസ്ഥാന് വീണ്ടും തോല്‍വി. 13 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാനെതിരെ വിജയയം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി മുന്നോട്ടു വച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും ബലത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ 57 റണ്‍സെടുത്ത് ധവാനും 43 പന്തില്‍ 53 റണ്‍സെടുത്ത് അയ്യരും മിന്നി. രാജസ്ഥാനായി ആര്‍ച്ചര്‍ മൂന്നും ഉനദ്ഘട്ട് രണ്ടും ത്യാഗിയും ഗോപാലും ഓരോന്നു വീതവും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും നടത്തിയത്. 35 പന്തില്‍ 41 റണ്‍സാണ് ബെന്‍ സ്റ്റോക്‌സിന്റെ സമ്പാദ്യം. 22 റണ്‍സെടുത്ത് ജോസ് ബട്‌ലറും മടങ്ങി. സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. 18 പന്തില്‍ രണ്ടു സിക്‌സ് സഹിതം 25 റണ്‍സാണ് എടുത്തത്.