crime

ഐപിഎല്‍ വാതുവെപ്പ്; മലയാളികള്‍ ഉള്‍പെടെ 27 പേര്‍ അറസ്റ്റില്‍

By web desk 1

October 20, 2021

ബംഗളൂരു: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പെടെ 27 പേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.

ചെന്നൈ-കൊല്‍ക്കത്ത ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി വാതുവെപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസാണ് ഇവര്‍ നടത്തിയത്.