Connect with us

News

ഐ.പി.എല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും

മല്‍സരം 7-30 മുതല്‍.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റമിത്രങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനായി ഒരുമിച്ച് കളിച്ചവര്‍. ദേശീയ ടീമിലും ഒപ്പം നീങ്ങിയവര്‍. പക്ഷേ ഇന്ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇവര്‍ ചിരിക്കുക ടോസ് വേളയില്‍ മാത്രമായിരിക്കും. കളി ആരംഭിച്ചാല്‍ വിജയത്തിനായി അന്ത്യം വരെ പോരാടുന്നവരായി മാറാന്‍ ഒരു കാരണം മാത്രം-ഇന്ന് തോറ്റാല്‍ പടിക്ക് പുറത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം എലിമിനേറ്റര്‍ ഇന്നാണ്.

ഞായറാഴ്ച്ച ഇതേ വേദിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ പങ്കെടുക്കുക ഇന്നത്തെ വിജയികളാവും. പോയ സീസണില്‍ കരീടം സ്വന്തമാക്കിയവരാണ് ഗുജറാത്ത്. ഈ സീസണിലും കരുത്തോടെ കളിച്ചവര്‍. പത്ത് ടീമുകള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയവര്‍. പക്ഷേ ആദ്യ ക്വാളിഫയറിലെ തോല്‍വിയോടെ ഇന്ന് ജിവന്മരണ മൈതാനത്താണ് ഹാര്‍ദിക്കിന്റെ സംഘം. മികച്ച താരങ്ങളുടെ സാന്നിദ്ധ്യത്തിലും ചെപ്പോക്കില്‍ എന്താണ് ടീമിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കാര്‍ വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നില്ല.

പക്ഷേ ആ സ്‌ക്കേര്‍ പിന്തുതരന്‍ കഴിയാതെ ഹാര്‍ദിക്കും സംഘവും പതറിയതാണ് ഇന്ന് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയവരാണ് രോഹിത് സംഘം. പക്ഷേ അനുയോജ്യ സമയത്ത് അവസരോചിതമായി അവര്‍ കരുത്തരായി മാറുന്നു. രോഹിത് ഇത് വരെ സ്വതസിദ്ധമായ സിക്‌സറുകളിലേക്ക് വന്നിട്ടില്ല. പക്ഷേ കാമറുണ്‍ വൈറ്റ് തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കരുത്ത് പ്രകടിപ്പിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ഓസ്‌ട്രേലിയക്കാരന്റെ മികവാണ് ലക്‌നൗക്കെതിരെ മുംബൈക്ക് കരുത്തായത്. ബാറ്റിംഗില്‍ ഇഷാന്‍ കിഷനും സുര്യകുമാര്‍ യാദവും ഫോമിലാണ്. പക്ഷേ ഹാര്‍ദിക് സംഘത്തിലും കരുത്തരായ ബാറ്റര്‍മാരുണ്ട്. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഗംഭീരമായി കളിക്കുമ്പോള്‍ സ്വന്തം വേദിയില്‍ കളിക്കാനിറങ്ങുന്നു എന്ന ആനുകുല്യവും അവര്‍ക്കുണ്ട്. ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദും ഗുജറാത്തിന് കരുത്താവുമ്പോള്‍ അഞ്ച് റണ്‍ മാത്രം നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി മിന്നിയ ആകാശ് മധ്‌വാല്‍ എന്ന യുവ സീമര്‍ മുംബൈയുടെ പ്രതീക്ഷയാണ്. ജോഫ്രെ ആര്‍ച്ചറെ പോലുള്ളവര്‍ ടീം വിട്ടതിനെ തുടര്‍ന്ന് മികച്ച ബൗളറുടെ അഭാവം മുംബൈയെ അലട്ടിയിരുന്നു. മല്‍സരം 7-30 മുതല്‍.

kerala

അടിമുടി അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.

Published

on

കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും.പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല അദ്ദേഹം പറഞ്ഞു.

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആര്‍.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ ഫോണില്‍ നടന്നത് അദ്ദേഹം തുറന്നടിച്ചു.

Continue Reading

gulf

ഒമാനില്‍ പ്രവാസി മലയാളി ഹ്യദയാഘാതം മൂലം മരണപ്പെട്ടു

പ്രവാസി മലയാളി ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടു.

Published

on

സലാല: പ്രവാസി മലയാളി ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടു.പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്ണന്‍ ( 48)ആണ് ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോപാല ക്യഷ്ണന്നെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ മരണം സംഭവിക്കുകയായിരുന്നു.

ഇരുപത് വര്‍ഷത്തോളമായി ദോഫാര്‍ പോള്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.സഹോദരന്‍ ചന്ദ്രന്‍ ഇതേ കമ്പനിയില്‍ കൂടെ ജോലി ചെയ്ത് വരുന്നു. ഭാര്യ ശ്രീജ.മക്കള്‍ സൂരജ്, ഗോപിക.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Continue Reading

News

ചെന്നൈയുടെ ബാറ്റിങ്ങിനിടെ വില്ലനായി മഴ, മത്സരം നിര്‍ത്തിവെച്ചു

ഇതോടെ മത്സരം വീണ്ടും വൈകും.

Published

on

ഐപിഎല്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇതോടെ മത്സരം വീണ്ടും വൈകും. ഇന്നലെ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ കളി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ തീര്‍ത്ത് ഗുജറാത്ത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

94 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്തിനായി കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗില്ലും(39) വൃദിമാന്‍ സഹായും (54) മികച്ച തുടക്കം സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹര്‍ദിക് 21 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Continue Reading

Trending