ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്‍പിച്ചു.

ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 രണ്‍സായിരുന്നു സമ്പാദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒരു പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഫൈനലില്‍ ചെന്നെയുമായാണ് മത്സരം.