Connect with us

Cricket

ചെന്നൈ ചാമ്പ്യൻ ; അവസാന പന്തിൽ ഗുജറാത്തിനെ തകർത്ത് ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം

Published

on

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി മറുപടി ബാറ്റിം​ഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലുംഅവസാനം ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. രണ്ടാം ബാറ്റിം​ഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് അവസാന പന്തിൽ ജയിക്കാൻ നാല് ററൺസ് ആവശ്യമായിരിക്കേ ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിംഗ്‌സ് 4 റൺസെടുത്ത് നിൽക്കേയാണ് കനത്ത പെയ്തത്.കളി പുനരാരംഭിച്ചപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 87 പന്തിൽ 167 റൺസായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് ​എടുത്തിരുന്നു . ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തി . തുടർന്നാണ് മഴനിയമപ്രകാരം 15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയ്ക്ക് നിശ്ചയിക്കുന്നത്.നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.

Cricket

ഇന്‍ഡോറില്‍ ഇന്ത്യന്‍ പൂരം; ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തു

Published

on

ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. തുടക്കത്തില്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിനെ പുറത്താക്കി ഓസ്‌ട്രേലിയ നേട്ടമുണ്ടാക്കി.

എട്ട് റണ്‍സെടുത്ത ഗെയ്ക്ക്‌വാദിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.

ശ്രേയസ് 90 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി 105 റണ്‍സും ഗില്‍ 97 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സുമെടുത്തപ്പോള്‍ തുടര്‍ന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് സിക്‌സും അത്രയും ഫോറുമടിച്ച് 52 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സും അടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Continue Reading

Cricket

സിറാജിന്റെ മുന്നില്‍ മുട്ടുമടക്കി ലങ്ക; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം

മുഹമ്മദ് സിറാജാണു കളിയിലെ താരം

Published

on

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എട്ടാം കിരീടം. കലാശ പോരാട്ടത്തില്‍ 10 വിക്കറ്റുകള്‍ക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് ഏക പക്ഷീയമായ 6.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ (27), ഇഷാന്‍ കിഷന്‍ (23) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ മുഹമ്മദ് സിറാജ് വീഴ്ത്തി. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ പന്തുകളില്‍ പുറത്തായത്.

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റണ്‍സ് മാത്രം. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. ഈ 5 ഓവറുകളില്‍നിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയില്‍ സിറാജ് സ്വന്തം പേരിലാക്കിയത്.

ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടു താരങ്ങള്‍ മാത്രം. കുശാല്‍ മെന്‍ഡിസും (34 പന്തില്‍ 17), ദുഷന്‍ ഹേമന്ദയും (15 പന്തില്‍ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂര്‍ത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.

മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാന്‍ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനല്‍ ദിനം പേസര്‍മാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകള്‍ മെയ്ഡനായിരുന്നു.

Continue Reading

Cricket

പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് 228 റണ്‍സ് ജയം

ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

Published

on

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തത്.

ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ട് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാകിസ്താന്‍ ബാറ്റിങ്ങിന്റെ ഗതിമാറ്റിയത്.

ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ജസ്പ്രീത് ബ്രുംമ പുറത്താക്കുമ്പോള്‍ പാകിസ്താന്റെ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പത്ത് റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ പാകിസ്താന്‍ പതറി. പിന്നാലെ മഴമത്സരം തടസ്സപ്പെടുത്തി. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുഹമ്മദ് റിസ്വാനെ നിലയുറപ്പിക്കുന്നതിന് മുമ്പ് ശാര്‍ദ്ദുല്‍ താക്കൂര്‍ പുറത്താക്കി.

Continue Reading

Trending