Connect with us

News

യുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കിടെ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാന്റെ നീക്കം

പാർലമെന്റിലെ അംഗങ്ങൾ ഇതിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Published

on

തെഹ്‌റാൻ: രാജ്യത്തെ ആണവ നിലയങ്ങളും പ്രധാന വ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറാൻ ഇറാനിൽ രാഷ്ട്രീയ സമ്മർദം ഉയരുന്നു. പാർലമെന്റിലെ അംഗങ്ങൾ ഇതിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി, NPTയിൽ തുടരുന്നത് രാജ്യത്തിന് യാതൊരു ഗുണവും നൽകുന്നില്ലെന്ന് വ്യക്തമാക്കി. കരാറിൽ നിന്ന് ഉടൻ പുറത്തുകടക്കുന്നതിനായുള്ള പുതിയ നിയമനിർമാണ നടപടികൾ പാർലമെന്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം പാർലമെന്റ് സമ്മേളനം നടന്നിട്ടില്ലെങ്കിലും വിഷയം അടിയന്തരമായി പരിഗണിക്കാൻ നീക്കം നടക്കുന്നു.

അതേസമയം, അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതര തിരിച്ചടിയാകുകയാണ്. യാസ്ദിലെ യെല്ലോ കേക്ക് സൗകര്യം, അരക്കിലെ ഹെവി വാട്ടർ കോംപ്ലക്സ്, ഇസ്ഫഹാൻ, അഹ്വാസ് എന്നിവിടങ്ങളിലെ പ്രധാന ഉരുക്ക് വ്യവസായ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമാകാനും എണ്ണയിതര കയറ്റുമതി വരുമാനം കുറഞ്ഞുപോകാനും സാധ്യതയുണ്ട്. ഇതിനകം ഏകദേശം 70 ശതമാനം പണപ്പെരുപ്പം നേരിടുന്ന രാജ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.

അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിയുടെ പ്രവർത്തനം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഇറാൻ ഉന്നയിച്ചു. ഏജൻസി മേധാവി റാഫേൽ ഗ്രോസി, അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇറാന്റെ വിമർശനം. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കാത്തതിൽ രാജ്യത്തെ അധികൃതർ പ്രതിഷേധം രേഖപ്പെടുത്തി.

പുതിയ നിയമം പാർലമെന്റ് പാസാക്കുകയും ഗാർഡിയൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്താൽ, ആണവായുധ വികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയന്ത്രണങ്ങളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറും. തുടർന്ന് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് പുതിയ ആണവ സഹകരണ കരാറുകൾ രൂപപ്പെടുത്താൻ ഇറാൻ ശ്രമിക്കും.

1968ൽ ഒപ്പുവെക്കുകയും 1970ൽ അംഗീകരിക്കുകയും ചെയ്ത NPT പ്രകാരം, ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾ അവ വികസിപ്പിക്കരുതെന്നും ആണവായുധമുള്ള രാജ്യങ്ങൾ അവയുടെ എണ്ണം കുറയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാൻ ഇറാനു ഇതിലൂടെ അവകാശവുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്

Published

on

By

കൊച്ചി: കൊച്ചി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിവേട്ട. ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയിന്‍, മെത്താഫിറ്റമിന്‍, എക്സ്റ്റസി പില്‍ എന്നിവയുമായി ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്‌മെന്റ് ഉടമയും ഉള്‍പ്പെടെ എട്ട് പേരെ പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. തിരുവനന്തപുരം ശംഖമുഖം സ്വദേശി ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ്, അഭിഭാഷകന്‍ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനിസ്റ്റ് അക്ബര്‍ ഷാ, ദന്തഡോക്ടര്‍ ബെന്‍സി റാവൂത്തര്‍, ഫിസിയോ തെറപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ത്ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയിന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവ പിടിച്ചെടുത്തു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷോണ്‍ എന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍.

കടവന്ത്ര എസ്എച്ച്ഒ ആര്‍. ബിജു, എസ്ഐ പി.ആര്‍. രാജീവ്, എഎസ്‌ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Continue Reading

News

ജിദ്ദ സർവീസുകൾ വീണ്ടും: ജസീറ എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു

ഏപ്രിൽ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

Published

on

By

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി ജിദ്ദയിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് പുനരാരംഭിക്കുന്നു. ഏപ്രിൽ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ നടത്തുക എന്ന് ജസീറ സി.ഇ.ഒ ഭരതൻ പശുപതി വ്യക്തമാക്കി.

ജിദ്ദ സൗദി അറേബ്യയിലെ പ്രധാന കവാടങ്ങളിലൊന്നാണെന്നും സാംസ്കാരിക, സാമ്പത്തിക, മതപരമായ ബന്ധങ്ങളുള്ള നിരവധി യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം, ഖൈസുമ വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ ആരംഭിച്ചതിനുശേഷം ആവശ്യവസ്തുക്കളുടെ ഗതാഗതവും തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഏകദേശം 25 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1,000-ത്തിലധികം വിമാന സർവീസുകൾ ജസീറ എയർവേയ്‌സ് നടത്തുന്നു. യാത്രക്കാർക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാത്രാ ആവശ്യകതകളും പുതുക്കിയ വിവരങ്ങളും പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

Continue Reading

main stories

ഉദ്‌ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണ പ്രതിസന്ധിയിൽ, ദുരന്തബാധിതർ കാത്തിരിപ്പിൽ

ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല.

Published

on

By

വയനാട്: വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർ താമസിക്കാൻ കഴിയാതെ കാത്തിരിക്കുകയാണ്. മാർച്ച് 1-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് താമസം ഒരുക്കുകയും ഏപ്രിലോടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ, കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. ഉദ്ഘാടനത്തിന് ശേഷം നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചതും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാൻ കാരണമായി. ഏകദേശം 2300 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കുറവാണെന്നതാണ് സ്ഥിതി.  നിർമ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം ഉപകരാർ എടുത്ത കമ്പനികളും പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മഴക്കാലം അടുത്തെത്തുന്നതും നിർമാണം ഇനിയും വൈകുമെന്ന ആശങ്ക ഉയർത്തുന്നു.

Continue Reading

Trending