വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഭരണ കൂടവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ ആലോചിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട പറഞ്ഞു. ‘ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും, ട്രംപ് പറഞ്ഞു.
‘ഇറാന്‍ നേതാവ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട് കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിനുമുമ്പേ ഞങ്ങള്‍ തീരുമാനം കൈക്കൊണ്ടേക്കാം, ട്രംപ് പറഞ്ഞു. ഇറാനിലെ സ്ഥിതിഗതികള്‍ യൂഎസ് സൈന്യം സൂക്ഷ്മമായി നി രീക്ഷിച്ചു വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ഒരു ലക്ഷ്യത്തിലേക്ക് തങ്ങള്‍ എ ത്തിച്ചേരുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.
യുഎസ് ആക്രമണത്തിന് പ്രത്യാക്രമണമെന്നോണം ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഇറാന്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ അവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേ സമയം, പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ ഇസ്രാഈലും അമേരിക്കയുമെന്നാണ് ഇറാന്‍ നേതൃത്വം ആരോപിക്കുന്നത്. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഇറാന്‍ പ്രസിഡന്റമസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെച്ച ട്ടവരുടെ കണക്ക് ഇറാന്‍ ഭരണ കൂടം പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്തതിനാല്‍ ഇറാനില്‍ നിന്നുള്ള വാര്‍ത്തകളും പുറത്തേക്ക് വരുന്നി ല്ല.
മുന്‍ സൈനികന്‍ കൂടിയായ വിവരങ്ങള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇറാനിലെ സുരക്ഷാ ഏജന്‍സികള്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്ര മങ്ങളില്‍ വിദേശരാജ്യങ്ങള്‍ ആശങ്കയിലാണ്. അതേ സമയം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നതിന് പിന്നാലെ ഇറാന്‍ പാര്‍ലമെന്റില്‍ മൊഹമ്മദ് ബാഗര്‍ ഖലിബാഫ് യുഎസ് സൈന്യത്തെയും ഇസ്രാഈലിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. അമേരിക്ക തുലയട്ടെ എന്ന് പാര്‍ലമെന്റിലെ അംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതിനിടെ ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികളും വ്യാപകമായി.
പതിനായിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് തെഹ്‌റാനില്‍ സര്‍ക്കാറിന് പിന്തുണയുമായി അണി നിരന്നത്. അമേരിയ്കക്ക് മരണം, ഇസ്രാഈലിന് മരണം,ദൈവത്തിന്റെ ശത്രുക്കള്‍ക്ക് മരണം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ നിരത്തുകളില്‍ അണി നിരന്നത്. സെംനാം മേഖലയിലെ ഷാഹുദ് നഗരത്തില്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മയ്യത്ത് നമസ്‌കാരത്തിലും ആയിരങ്ങളാണ് എത്തിയത്. കെര്‍മന്‍, സഹേദാന്‍, ബിര്‍ജന്ത് തുടങ്ങിയ നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.
അമേരിക്കന്‍ സയണിസ്റ്റ് ഭീകരതക്കെതിരായ ജനകീയ പ്രതിഷേധം എന്നാണ് ഇറാനിയന്‍ ടെലിവിഷന്‍ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇസ്രാഈലും അ മേരിക്കയുമാണ് രാജ്യത്ത് ഭീകരയുദ്ധത്തിന് ശ്രമിക്കുന്നതെന്നും എന്നാല്‍ തങ്ങളുടെ നീക്കത്തില്‍ ശത്രുവിന് പിഴക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അ ബ്ബാസ് അരഗച്ചി പറഞ്ഞു. തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാപകലു ഷിതമായ പ്രതിഷേധം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ സൈനിക ഭീഷണി രാജ്യത്ത് അക്രമം നടത്തുന്നവര്‍ക്ക് പ്രചോദനം നല്‍കാനും വിദേശ ഇടപെടലിന് അവസരമുണ്ടാക്കാനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇറാനിലെ പ്രക്ഷോഭത്തിനിടെ 109 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.