കൊച്ചി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് സഹായം തേടിയ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ലവാന്‍ എന്ന കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് കപ്പലിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ തീരത്തടുപ്പിക്കാന്‍ ഇറാന്‍ അനുമതി തേടിയതും. തുടര്‍ന്ന് മാര്‍ച്ച് 1-ന് ഇന്ത്യ അനുമതി നല്‍കുകയും മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു.
അതേസമയം കപ്പലിലുണ്ടായിരുന്ന 183 നാവികരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.