തെല്‍ അവിവ്/തെഹ്റാന്‍: പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രാഈലില്‍ ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.