Food

വന്ദേഭാരതില്‍ വിതരണം ചെയ്ത ചപ്പാത്തിയില്‍ ‘വണ്ട്’ ഇനി ഉണ്ടാകില്ലെന്ന് ഐ.ആര്‍.സി.ടി.സി

By webdesk13

July 28, 2023

വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്യുന്ന ചപ്പാത്തിയില്‍ ‘വണ്ട്’. ചപ്പാത്തിയില്‍ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലില്‍ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്‌ലജന്‍ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

https://twitter.com/subodhpahalajan/status/1683298445006880770

വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഐ.ആര്‍.സി.ടി.സിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ സുബോധ് ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഭക്ഷണം വിതരണം ചെയ്ത ഐ.ആര്‍.സി.ടി.സി യാത്രക്കാരന്റെ പി.എന്‍.ആര്‍ നമ്പര്‍ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തില്‍ ഖേദിക്കുന്നുവെന്നും ഭാവിയില്‍ ഇത്തരം നടപടികളുണ്ടാകാതിരിക്കാന്‍ മതിയായ മുന്‍കരുതലെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.