kerala

കെഎസ്ആര്‍ടിസിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിയതില്‍ ക്രമക്കേട്; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

By webdesk18

April 08, 2025

സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലെ ജോണ്‍ ആംസ്‌ട്രോങ്, അനീഷ്യ പ്രിയദര്‍ശിനി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

നഷ്ടം വരുന്ന രീതിയില്‍ കെഎസ്ആര്‍ടിസിയില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങി എന്നാണ് കണ്ടെത്തല്‍.

ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ അനുവദിച്ച പണം ഉപയോഗിച്ച് സ്പെയര്‍ പാര്‍ട്സ് വാങ്ങിയതില്‍ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍. സ്ഥിരമായി രണ്ടോ മൂന്നോ കടകളില്‍നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഒരേ കാര്‍ഡില്‍ നിന്ന് പല സാധനങ്ങള്‍ വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തുക സംബന്ധിച്ച അന്തരം വളരെ വലുതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കണ്ടെത്തി. തുടര്‍ന്നാണ് നടപടി.

തെറ്റ് ചെയ്തിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണം പോലും തേടിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തതില്‍ സിഎംഡിക്ക് പരാതി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.