കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരിടവേളയ്ക്കുശേഷമാണ് സ്വര്‍ണവില സ്ഥിരതയില്‍ തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,080 രൂപയും ഒരു ഗ്രാമിന്റെ വില 14,135 രൂപയുമാണ്. ഇന്നലെ രണ്ടു തവണകളിലായി മൊത്തം 1,640 രൂപയാണ് കുറവുണ്ടായത്. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 1,23,360 രൂപയും ഗ്രാമിന് 15,420 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. രണ്ടു ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ചയാണ് അവസാനമായി വര്‍ധന രേഖപ്പെടുത്തിയത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ ഉയര്‍ന്നിരുന്നു. ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23 നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.