Health
പിങ്ക് സോള്‍ട്ട് ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?
പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്.
ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഉപ്പാണ്. അതിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ വിഭവത്തിന്റെ രുചിയില്‍ വലിയ മാറ്റം വരും. ചിലര്‍ക്ക് ഉയര്‍ന്ന സോഡിയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, സാധാരണ ഉപ്പിന് പകരമായി ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് പിങ്ക് സോള്‍ട്ട് (ഇന്തുപ്പ്) ആണ്. ഇത് സാധാരണ ഉപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.
പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്. കുറഞ്ഞ പ്രോസസ്സിംഗുള്ളതിനാല്‍ ഇത് കൂടുതല്‍ പ്രകൃതിദത്തമാണെന്ന് കരുതുന്നു. രാജസ്ഥാന്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളാണ് പ്രധാന ഉറവിടങ്ങള്‍.
സാധാരണ ഉപ്പും പിങ്ക് സോള്‍ട്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ധാതുക്കളുടെ അളവിലാണ്. പിങ്ക് സോള്‍ട്ടില്‍ 84 ഓളം ട്രേസ് മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സാധാരണ ഉപ്പില്‍ ഈ ധാതുക്കള്‍ ഇല്ലെങ്കിലും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ അയോഡിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അയോഡിന്‍ കുറവ് തടയാന്‍ സഹായിക്കുന്നു.
കുറഞ്ഞ അളവില്‍ ഉള്ള മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അസ്ഥികളും പേശികളും ആരോഗ്യവാന്‍മാരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഉപ്പിന്റെ ഏകീകൃത ഘടനയും രുചിയും കാരണം പാചകത്തിലും ബേക്കിങ്ങിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. പിങ്ക് സോള്‍ട്ടില്‍ അന്റികേക്കിങ് ഏജന്റുകള്‍ ഇല്ല, അയോഡിനും ചേര്‍ത്തിട്ടില്ല. എന്നാല്‍ രണ്ടു തരത്തിലും സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍, മിതമായി മാത്രം ഉപയോഗിക്കണം. അമിതമായ സോഡിയം ഉപയോഗം ഉയര്‍ന്ന സമ്മര്‍ദം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാം.
Health
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ലളിത മാര്‍ഗങ്ങള്‍
സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. ഇത് സാധിക്കാത്ത പക്ഷം നാഡികള്‍, വൃക്കകള്‍, രക്തക്കുഴലുകള്‍ എന്നിവക്ക് കേടുവരുത്തുകയും ഹൃദ്രോഗം അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും, കുറയുമ്പോള്‍ വിറയല്‍, വിയര്‍പ്പു, കണ്‍ഫ്യൂഷന്‍, വാക്ക് വ്യക്തത കുറയുക എന്നിവയും അനുഭവപ്പെടാം.
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യങ്ങള്‍
സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍, ഫൈബര്‍, നോണ്‍സ്റ്റാര്‍ച്ച് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണശേഷമുള്ള ഷുഗര്‍ പെട്ടെന്ന് ഉയരുന്നതു തടയുകയും ചെയ്യുന്നു.
ചീര, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ അന്നജത്തിനു മുന്‍പ് കഴിക്കുന്നത് ഷുഗര്‍ ഉയരുന്നത് കുറയ്ക്കും. ഭക്ഷണം ചവച്ച് നന്നായി കഴിക്കുക. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തെ ബാധിക്കും. ശരിയായ ചവയ്ക്കല്‍ ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തും.
മൈന്‍ഡ്ഫുള്‍ ച്യൂയിങ്ങ് ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും, ഭക്ഷണശേഷം ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുക. സ്ട്രെസ് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം, ബോക്സ് ബ്രീത്തിങ്ങ് എന്നിവ പരിശീലിച്ച് കോര്‍ട്ടിസോള്‍ കുറയ്ക്കുകയും മനസിനെ ശാന്തമാക്കുകയും ചെയ്യാം.
സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഗ്ലൂക്കോസ് ലെവല്‍ സ്ഥിരതയുള്ളതാക്കും. ഭക്ഷണശേഷം നടക്കുക.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 10 മിനിറ്റ് നടക്കുന്നത് ദഹനത്തിനും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനും സഹായകരമാണ്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റി ഉപയോഗിക്കാന്‍ സഹായിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
Health
യൂറിക് ആസിഡ് കുറയ്ക്കാം; പ്രതിവിധിക്കായി സഹായകരമായ പ്രകൃതിദത്ത പാനീയങ്ങള്‍
യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. യൂറിക് ആസിഡ് നിയന്ത്രണത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ലളിതമായ പാനീയങ്ങൾ
ശരീരത്തില്‍ പ്യൂരിന്‍ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് രൂപപ്പെടുന്നത്. സാധാരണയായി വൃക്കകള്‍ മൂത്രത്തിലൂടെ ഇത് പുറത്താക്കും. എന്നാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടി സന്ധിവാതം, കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണരീതി, പ്രകൃതിദത്ത പാനീയങ്ങള്‍ എന്നിവ ഉപയോഗിച്ചാല്‍ മരുന്നില്ലാതെ തന്നെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പാനീയങ്ങള്‍:
ചെറി ജ്യൂസ് – ചെറിയില്‍ ഉള്ള ആന്തോസയാനിന്‍ എന്ന സംയുക്തം ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണം ലഭ്യമാക്കി യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തില്‍ അടിഞ്ഞുകൂടുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്താക്കുന്നതിലും ഇത് ഗുണം ചെയ്യും.
ഇഞ്ചി ചായ – ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയും യൂറിക് ആസിഡിന്റെ അളവും കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലെമണ്‍ ജ്യൂസ് – നാരങ്ങയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം സിട്രേറ്റ് എന്നിവ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളില്‍ ലെമണ്‍ വാട്ടര്‍ വൃക്കക്ക് കേടുപാടുകള്‍ വരുത്താതെ യൂറിക് ആസിഡ് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഗ്രീന്‍ ടീ – പോളിഫെനോളുകള്‍ ധാരാളമുളള ഗ്രീന്‍ ടീ രക്തത്തിലെ സെറം യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ ആന്റിഓക്‌സിഡന്റ് നില ഉയര്‍ത്തുകയും ചെയ്യുന്നു. യൂറിക് ആസിഡ് നിര്‍മ്മിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നുമുണ്ട്.
ആപ്പിള്‍ സിഡെര്‍ വിനിഗര്‍ (ACV) – യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പാനീയം. അസറ്റിക് ആസിഡ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും രക്തത്തിലെ പിഎച്ച് നില നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും യൂറിക് ആസിഡ് പുറന്തള്ളല്‍ എളുപ്പമാകുകയും ചെയ്യും.
യൂറിക് ആസിഡ് നിയന്ത്രണത്തിനായി സമതുലിതമായ ഭക്ഷണം, ജലസേവനം, വ്യായാമം എന്നിവയും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
