india

ഡല്‍ഹിയില്‍ ഐഎസ് തീവ്രവാദി അറസ്റ്റില്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

August 22, 2020

ന്യൂഡല്‍ഹി: ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ ഐഎസ് തീവ്രവാദി അറസ്റ്റില്‍.അബു യുസുഫ് എന്ന വ്യക്തിയാണ് വെള്ളിയാഴ്ച രാത്രി 11.30ന് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒരു പിസ്റ്റളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒറ്റക്ക് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി ആക്രമണത്തിന് ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഡല്‍ഹി ഡിസിപി പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു. അറസ്റ്റിന് പിന്നാലെ എന്‍എസ്ജി കമാന്‍ഡോകളും ബോംബ് സ്‌ക്വാഡും വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

#WATCH Delhi: National Security Guard (NSG) commandos carry out search operation near Buddha Jayanti Park in Ridge Road area.

One ISIS operative was arrested from the site with Improvised Explosive Devices (IEDs), earlier today by Delhi Police Special Cell. pic.twitter.com/q1uodH5cYJ

— ANI (@ANI) August 22, 2020