Video Stories
ലണ്ടന്‍ ഭീകരാക്രമണം: ഐ.എസ് ഉത്തരവാദിത്തമേറ്റു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി തങ്ങളുടെ പടയാളിയാണന്ന് ഐ.എസ് അറിയിച്ചു. ഖാലിദ് മസൂദ് എന്ന 52കാരനാണ് അക്രമിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ തന്നെയാണ് ഇയാള്‍ ജനിച്ചു വളര്‍ന്നത്. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു അക്രമിയെന്ന് അവര്‍ പറഞ്ഞു. അക്രമാസക്ത തീവ്രവാദ നിലപാടുകാരനായ ഇയാളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. അക്രമിയെ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്യാതെ വിട്ടതെന്ന് മേയ് വ്യക്തമാക്കിയില്ല. ഗൗരവം അര്‍ഹിക്കുന്നില്ലെന്ന് കണ്ടാണ് തുടര്‍നടപടിയുണ്ടാകാതെ പോയതെന്ന് അവര്‍ പറഞ്ഞു.
അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പാരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന 29 പേരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. കീത്ത് പാമര്‍ എന്ന പൊലീസുകാരന്‍, ലണ്ടനിലെ ഒരു കോളജില്‍ ജോലിചെയ്തിരുന്ന അയ്ഷ ഫ്രേഡ്, അമ്പതു വയസു തോന്നിക്കുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്കുശേഷം കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിലൂടെ അതിവേഗം കാറോടിച്ചുവന്ന അക്രമി പാര്‍ലമെന്റ് വളപ്പിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി പാര്‍ലമെന്റിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞപ്പോഴാണ് കീത്ത് പാമര്‍ക്ക് കുത്തേറ്റത്. നിരായുധനായ പാമറെ കുത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ചേര്‍ന്നുകൊണ്ടിരിക്കെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിന്റെ നടപ്പാതയിയിലൂടെ കുതിച്ചുപാഞ്ഞ കാറിടിച്ചാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലുണ്ടായിരുന്നവരാണ്. പാമറുടെ ധീരതയെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കറും പ്രധാനമന്ത്രി തെരേസ മേയും പ്രകീര്‍ത്തിച്ചു. ബുധനാഴ്ച രാത്രി ലണ്ടനിലും ബര്‍മിങ്ഹാമിലും നടന്ന റെയ്ഡിലാണ് എട്ടുപേര്‍ അറസ്റ്റിലായത്. അന്വേഷണം തുടരുകയാണെന്നും അന്താരാഷ്ട്ര ഭീകരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അക്രമി ഒറ്റക്കാണ് പ്രവര്‍ത്തിച്ചതെന്നും കരുതുന്നതായി സ്‌കോട്‌ലന്‍ഡ് യാഡ് ആക്ടിങ് ഡെപ്യൂട്ടി കമ്മീഷണര്‍ മാര്‍ക് റൗലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ പൊതുജനത്തിന് കൂടുതല്‍ ഭീഷണിയില്ലെന്നും റൗലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തെരുവുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. അവധിയിലുള്ള പൊലീസുകാരെ മുഴുവന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയവും വര്‍ധിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പാര്‍ലമെന്റ് മന്ദിരത്തില്‍ ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും രണ്ടുപേര്‍ റുമേനിയക്കാരുമാണ്. അഞ്ച് ദക്ഷിണ കൊറിയക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala20 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

