india

വിവാദ പരാമര്‍ശത്തില്‍ മേനക ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്‌കോണ്‍

By webdesk11

September 29, 2023

വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് മേനക ഗാന്ധി 100 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യഷ്ണ ഭക്ത സംഘടനയായ ഇസ്‌കോണ്‍ നോട്ടീസ് അയച്ചു. ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന ഇസ്‌കോണ്‍ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നത് എന്നായിരുന്നു മേനകാ ഗാന്ധിയുടെ പരാമര്‍ശം.

ബിജെപി നേതാവിന്റെ പരാമര്‍ശം ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും അപകീര്‍ത്തിവും ദുരുദ്ദേശപരവുമായ ഇത്തരം ആരോപണങ്ങക്കതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഇസ്‌കോണ്‍ വൈസ് പ്രസിഡണ്ട് രാമധന്‍ ദാസ് പറഞ്ഞു. 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.