Culture
ബെല്‍ഫോര്‍ട്ടിന്റെ തോളിലേറി മഞ്ഞക്കടല്‍; ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ആദ്യപാദ മത്സരത്തില്‍ ആതിഥേയര്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിക്ക് ശേഷം മത്സരത്തിന്റെ 65ാം മിനുറ്റില്‍ ബാസ്റ്റേഴ്സ് ഹാഫില്‍ നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് നേടികൊടുത്തത്. മനോഹരമായ നീക്കത്തിലൂടെ ഗോളിയെ കമ്പളിപ്പിച്ച ഷോട്ട് പന്തിനെ പോസ്റ്റിലെത്തിക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.
ഇരുപാദങ്ങളിലും ആധിപത്യം കണ്ട ബ്ലാസ്റ്റേഴ്സിന് മത്സരത്തിന്റെ തുടക്കം മുതല്‍ നിരവധി അവസരങ്ങളാണ് ലഭിച്ചത്. നിര്‍ഭാഗ്യത്താല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അതിഥേയര്‍ക്കായില്ല. സുവര്‍ണാവസരം തുലച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം. കളിയുടെ ആദ്യ മിനിറ്റില്‍ മലൂഡയുടെ മിന്നലാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബ്ലാസ്റ്റേഴ്സിന് തൊട്ടടുത്ത നിമിഷത്തില്‍ ലഭിച്ച സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. 19ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സി.കെ വിനീതാണ് പാഴാക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പോസ്റ്റിലെത്തിക്കാന്‍ ലഭിച്ച അവസരം വിനീതിന്റെ പുറത്തേക്കടിക്കുകയായിരുന്നു.
വാശിയേറിയ മത്സരം കടുത്ത ആവേശ നീക്കങ്ങളിലേക്കാണ് നീണ്ടത്. ഡല്‍ഹി പോസ്റ്റില്‍ ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങള്‍ തമ്മില്‍ ചെറുതായി കയ്യാങ്കളിയും ഉണ്ടായി.
23ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജോസുവിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം മഞ്ഞ കാര്‍ഡായിരുന്നു അത്.
6ാം മിനിറ്റില്‍ മലൂഡയെ ഫൗള്‍ ചെയ്തതിന് മെഹ്താബ് ഹുസൈന് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.
തുടര്‍ന്നു 30ാം മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കണ്ട ജോസുവിനെ പിന്‍വലിച്ച് കോപ്പലിന്റെ ബുദ്ധിപൂര്‍വമായ നീക്കം. ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ചേഞ്ചില്‍ കാഡിയോയാണ് ഇറങ്ങി.
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനായി പന്ത് ഡല്‍ഹി പോസ്റ്റിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഹാന്‍ഡ് ബോളിന് വിസില്‍ വിളിക്കുകയായിരുന്നു.
മത്സരത്തിന്റെ ഫൈനല്‍ വിസിലിന് ശേഷവും ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങല്‍ ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടി. ഹോം ഗ്രൗണ്ടിലെ നിര്‍ണായക വിജയത്തോടെ ഐഎസ്എല്‍ മൂന്നാം സീസണ്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ബെര്‍ത്തിനോട് അടുത്തിരിക്കയാണ്. ഡിസംബര്‍ 14-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിലും ലീഡ് നേടിയാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.
കൊച്ചില്‍ നടക്കുന്ന ആദ്യപാദ മത്സരത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവര്‍ പതിവുപോലെ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലാണ്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

