News

ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം;മൂന്നാം സ്ഥാനത്ത്

By Test User

February 14, 2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയക്കൊടി. ഈസ്റ്റ് ബംഗാളിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയിച്ചു കയറിയത്.രണ്ടാം പകുതിയില്‍ ബോസ്‌നിയന്‍ താരം എനസ് സിപോവിചാണ് വിജയഗോള്‍ നേടിയത്.

ജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്താണ്.