ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍ കൊച്ചിയില്‍. ഡിസംബര്‍ 18ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താന്‍ ഐഎസ്എല്‍ ഗവേണിങ് ബോഡി തീരുമാനിച്ചു.

ബ്ലാസ്റ്റേര്‍സിന്റെ കളികാണാന്‍ ദിവസവുമെത്തുന്ന ആരാധകപ്പട തന്നെയാണ് ഫൈനല്‍ കൊച്ചിയിലെത്താന്‍ കാരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടായേക്കും. കഴിഞ്ഞ സീസണുകളില്‍ മുംബൈയും ഗോവയുമായിരുന്നു ഫൈനലിന് ആതിഥേയത്വം വഹിച്ചത്.